സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
1584296
Sunday, August 17, 2025 6:14 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ പ്രസിഡന്റ് പി .ലൈല ബീവി പതാക ഉയർത്തി.
കുളത്തൂപ്പുഴ ഗവ.യുപിഎസ്, കല്ലുവെട്ടാൻ കുഴി ഗവ.ഹൈസ്കൂൾ, ചന്ദനക്കാവ് ബിഎം ജി എച്ച്എസ്, ബദനി എൽപിഎസ്, സ്റ്റെല്ലാ മേരി സ്കൂൾ, ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ, കുളത്തൂപ്പുഴ ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി.
ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ അങ്കണത്തിൽ നടന്ന അസംബ്ലിയിൽ സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ്കുമാറും പ്രഥമാധ്യാപിക സി.ഗിരിജയും ചേർന്ന് ദേശീയ പതാക ഉയർത്തി.
വിവിധ പള്ളികൾ, കുളത്തൂപ്പുഴ വൈഎംസിഎ തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
കുളത്തൂപ്പുഴ വൈഎംസിഎ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ വൈഎംസിഎ പ്രസിഡന്റ് കെ. ജോണി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റോയി ഉമ്മൻ, സെക്രട്ടറി സാനു ജോർജ്, ട്രഷറർ സണ്ണി തോമസ്, ജോയിന്റ് സെക്രട്ടറി ഷീനരാജേഷ് , ജോൺ തോമസ് മുളയറ, സി.എം. കുരുവിള, മാത്യു പട്ടത്താനം തുടങ്ങിയവർ പ്രസംഗിച്ചു.
ചവറ : ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി സ്വാതന്ത്ര്യദിനാഘോഷം നടന്നു. പതാക ഉയർത്തിയും അതിനുശേഷ ലഹരിക്കെതിരെയുള്ള സന്ദേശവുമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്രയും സംഘടിപ്പിച്ചു. ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ജനപ്രതിനിധികൾ, ജീവനക്കാർ, ആർഡി ഏജന്റുമാർ, പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം .പ്രസന്നൻ ഉണ്ണിത്താൻ,ജോസ് വിമൽ രാജ്, നിഷ സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, ആർ. ജിജി ,എ.സീനത്ത്, സി.രതീഷ്, സജി അനിൽ, സുമയ്യ അഷറഫ്, പ്രിയഷിനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രേം ശങ്കർ, എസ് സിഡി ഒ.ബിന്ദു എന്നിവർ പ്രസംഗിച്ചു.
ചവറ കോർട്ട് സെന്ററിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ചടങ്ങിൽ ചവറ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്. അനീഷ് ദേശീയപതാക ഉയർത്തി. ചവറ കുടുംബകോടതി ജഡ്ജ് വി ഉദയകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ചവറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആശാ കോശി, ചവറ ഗ്രാമ ന്യായാധികാരി ആതിര ചന്ദ്രൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഡി .ഹരിപ്രസാദ്, കുടുംബ കോടതി ശിരസ്താർ രഞ്ജിത്ത്, ജൂനിയർ സൂപ്രണ്ട് ഹാരിസ്, അഡ്വ. ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ജ്യോതിലക്ഷ്മി, വി. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു
ചവറ സ്വാതന്ത്ര്യദിന ആഘോഷ ഭാഗമായി ചവറ എം എസ് എൻ കോളജ് ദത്ത് ഗ്രാമത്തിൽ പായസ വിതരണം നടത്തി. പ്രിൻസിപ്പൽ ഡോ.ആർ. മധു ദേശീയ പതാക ഉയർത്തി. തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ദേശഭക്തിഗാനങ്ങളും പ്രസംഗങ്ങളും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.
ചടങ്ങിൽ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. പ്രഫ.സുരേഷ് ബാബു , പ്രഫ.അനന്തകൃഷ്ണൻ, പ്രഫ.അരുൺ അരവിന്ദ്, പ്രഫ.കാർമൽ തോമസ്, വിദ്യാർഥികളായ ടിജിൻ ഡിക്രൂസ്,ഗോഡ്വിൻ ബിജു എന്നിവർ നേതൃത്വം നൽകി.
ചവറ ബേബി ജോൺസ് മാരക സർക്കാർ കോളജിൽ എൻഎസ്എസ്-എൻസിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോട് കൂടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡോ.രശ്മി വിജയൻ പതാക ഉയർത്തി.തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ജി. ഗോപകുമാർ, എൻസിസി ഓഫീസർ ലെഫ്.കിരൺ, പിടിഎ സെക്രട്ടറി പ്രഫ.പി. ലൈജു, അജിത്ത്, ജീൻഷാ, ജലീൽ ഖാൻ, ആദിത്യൻ എസ് കുമാർ,ആസിഫ് മുഹമ്മദ്, ലക്ഷ്മി, അരുണിമ, സുബിൻ, നീനു, വിനായക് എന്നിവർ പ്രസംഗിച്ചു. ചവറ തേവലക്കര സർക്കാർ എൽപിഎസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
പ്രധാനധ അ്യാപിക വി.വി.ജയലക്ഷ്മി പതാകയുയർത്തി. വിമുക്തഭടൻ സി.എൻ.രമണൻ പിള്ളയെ ആദരിച്ചു. വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ, കാട്ടുവിള ഗോപാലക്യഷ്ണ പിള്ള,പിടിഎ പ്രസിഡന്റ് സരോജാക്ഷൻ, എ. അരുൺ കുമാർ , അഖില, ജ്യോതിഷ് കണ്ണൻ, ബിനിതാ ബിനു, ഷിബി, രാജ് ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിന റാലി, ചിത്രരചനാ മത്സരം, ഫ്ലാഷ് മോബ്,മധുരവിതരണം എന്നിവ നടന്നു.
ആയൂർ : ചെറുപുഷ്പ സെൻട്രൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം പ്രിൻസിപ്പൽ ഫാ.അരുൺ ഏറത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ ബർസാർ ഫാ.ജോൺ പാലവിള കിഴക്കേതിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഉപന്യാസ രചന, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, നിശ്ചലദൃശ്യങ്ങൾ, ഐക്യഭാരതം എന്ന ആശയം മുൻനിർത്തിയുള്ള നൃത്തരൂപങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
ചവറ : സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യൂണിറ്റ് ഹെഡും ജോയിന്റ് ജനറല്‍ മാനേജറുമായ പി.കെ. മണിക്കുട്ടന് ടിപി യൂണിറ്റില്‍ പതാക ഉയര്‍ത്തി. കമ്പനിയുടെ മിനറല്‍ െ സപ്പറേഷന്‍ യൂണിറ്റില്‍ യൂണിറ്റ് ഹെഡ് എം.യു. വിജയകുമാറും ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റില്‍ യൂണിറ്റ് ഹെഡ് റോബി ഇടിക്കുളയും പതാക ഉയര്‍ത്തി. സുരക്ഷാ ജീവനക്കാരും അഗ്നിരക്ഷാ ജീവനക്കാരും ചേര്‍ന്ന് സല്യൂട്ട് നല്കി. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ മികച്ച സേവനം കാഴ്ചവെച്ച സെക്യൂരിറ്റി ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. തുടർന്ന് മധുര വിതരണവും നടന്നു.
ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബും കെ എം എം എല്‍ ഓഫീസേഴ്സ് ക്ലബും ദേശീയപതാക ഉയര്‍ത്തി മധുരം വിതരണം ചെയ്തും ആഘോഷത്തില്‍ പങ്കാളികളായി. അംഗീകൃത ട്രേഡ് യൂണിയന് നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സെക്ഷനുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടാരക്കര :കലയപുരം എം എസ് സി എൽപി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കലയപുരം ആശ്രയയിൽ നടന്നു. കലയപുരം ജോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് എസ്. പ്രതിഭ അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ കാഞ്ഞിരം മുകൾ മനോജ്, പൂർവ വിദ്യാർഥി കലയപുരം സന്തോഷ്, ലൈബ്രറി സെക്രട്ടറി പയ്യാളൂർ ഗോപി, സിജുജോർജ്, ആൻസിസഖറിയ, ആൻസിമോൾ, എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് ശേഷം സ്വാതന്ത്ര്യദിന റാലി നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
അഞ്ചല്‍ : എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യ ദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. അലയമണ്‍ പഞ്ചായത്തില്‍ നടന്നസ്വാതന്ത്ര്യദിനാഘോഷം പ്രസിഡന്റ് എം. ജയശ്രീ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
അലയമണ്‍ സര്‍ക്കാര്‍ ന്യൂ എല്‍പി സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കു ഹെഡ്മിസ്ട്രസ് ബി.എസ്. സീമ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. പിടിഎ പ്രസിഡന്റ് പി. സനില്‍കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി. തുടര്‍ന്നു മധുര വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. കണ്ണന്‍കോട് എംറ്റിയുപി സ്കൂളില്‍ എച്ച്എം ശാലിനി പതാക ഉയര്‍ത്തി.
വാര്‍ഡ് അംഗം എം. മുരളി സന്ദേശം നല്കി. പിടിഎ പ്രസിഡന്റ് സജികുമാര്‍ അധ്യക്ഷത വഹിച്ചു. പഴയേരൂര്‍ റൂറല്‍ ഡവലപ്മെന്റ് കലാ കായിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രക്ഷാധികാരിയും ഈസ്റ്റ് സർക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാളുമായ അനസ് കെ ബാബു പതാക ഉയര്‍ത്തി.
പ്രസിഡന്റ് റാഫി ട്രഷറർ ഷരീഫ്, അംഗങ്ങളായ മൻസൂർ. മോനച്ചൻ എന്നിവര്‍ നേതൃത്വം നല്കി .