ച​വ​റ : ല​ഹ​രി​യി​ലേ​ക്ക് ഒ​ഴു​കി തീ​രാ​നു​ള്ള​ത​ല്ല യു​വ​ത​ല​മു​റ​യെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ജ​ർ​മി​യാ​സ്. ച​വ​റ വെ​സ്റ്റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​രി​ത്തു​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രെ അ​മ്മ​മാ​ർ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ന​ട​ന്ന മെ​ഗാ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്കര​ണ​വും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ല​ഹ​രി​ക്കെ​തി​രെ കൈ​കോ​ർ​ത്തു ന​ട​ത്തു​ന്ന ക​ർ​ക്ക​ശ ന​ട​പ​ടി​ക​ളും കൊ​ണ്ടേ ഭാ​വി ത​ല​മു​റ​യെ ല​ഹ​രി​യു​ടെ പി​ടി​യി​ൽ നി​ന്നും മോ​ചി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളുവെ​ന്നും ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.

ച​വ​റ വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ആ​ർ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. കു​ടും​ബ സം​ഗ​മ​ത്തി​ൽ ച​ക്ക​നാ​ൽ സ​ന​ൽ​കു​മാ​ർ, മേ​ചേ​ഴ​ത്ത് ഗി​രീ​ഷ് , ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ൻ, അ​ജ​യ​ൻ , സെ​ബാ​സ്റ്റ്യ​ൻ ആം​ബ്രോ​സ്, റോ​സ് ആ​ന​ന്ദ്, ജ​യ​ച​ന്ദ്ര​ൻ, മ​നോ​ഹ​ര​ൻ, ജി​ജി,സേ​വ്യ​ർ, ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.