പ്രകൃതിയെ തൊട്ടറിയാൻ കുട്ടിക്കർഷകർ പാടത്തിറങ്ങി...
1584624
Monday, August 18, 2025 6:28 AM IST
കുളത്തൂപ്പുഴ:ഭാരതീപുരം കാര്‍മല്‍ഗിരി സ്കൂളിലെകുട്ടികൾ ക്ക് നെല്‍കൃഷിയുടെ പ്രധാന്യം പകര്‍ന്നു നല്‍കുന്നതിനും കൃഷി നേരിട്ടുകാണുന്നതിനും പ്രകൃതിയോട് സംവദിക്കുന്നതിനുമായി അധ്യാപകർ ചിങ്ങപ്പുലരിയിൽ കുട്ടികളെ പാടശേഖരമായ ഏരൂര്‍ പഞ്ചായത്തിലെ പാണയം പ്രദേശത്ത് എത്തിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിന്റെ " ഏറ്റവും നല്ല കുട്ടിക്കർഷകൻ’ അവാർഡ് കരസ്ഥമാക്കിയ സഹപാഠി അലൻമാത്യു കൃഷി രീതികൾ വിവരിച്ചു നല്‍കിയതോടെ കുട്ടികൾക്ക് പ്രചോദനമായി.
കുട്ടികളില്‍ കര്‍ഷക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നമ്മുടെ നിത്യ ജീവിതത്തിന് ആവശ്യമായ പച്ചക്കറികള്‍ നമ്മുടെ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കുന്നതിന്റെ ആവശ്യകതകൂടി മനസിലാക്കി നല്‍കുകയായിരുന്നു ലക്ഷ്യം.
കൃഷിയിടങ്ങളിലെ പ്രവര്‍ത്തനം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. കര്‍ഷകരെയും കൃഷി രീതികളെയും കുറിച്ചു കൂടുതല്‍ അടുത്തറിയുന്നതിനും മനസിലാക്കുന്നതിനും പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
കുട്ടികൾ കർഷക വേഷത്തിൽ പണി ആയുധങ്ങളുമായാണ് പാടത്തെത്തിയത്. സമീപ വാസികൾ വളരെ ആവേശത്തോടെയും കൗതുകത്തോടെ യുമാണ്അവരെ സ്വീകരിച്ചത്.