കർഷകൻ മാസിക യുവകർഷകർക്ക് പ്രചോദനം: മന്ത്രി കെ.എൻ. ബാലഗോപാൽ
1584623
Monday, August 18, 2025 6:28 AM IST
എഴുകോൺ: കർഷകൻ മാസിക യുവ കർഷകർക്ക് പ്രചോദനമാണെന്ന് മന്ത്രി കെ. എൻ .ബാലഗോപാൽ.
കർഷകദിനാചരണ ത്തോടനുബന്ധിച്ച് എഴുകോൺ പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച കർഷകരെ ആദരിക്കലും വിപണിയും പരിപാടിയിൽ ദീപിക സ്റ്റാൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ദീപിക കർഷകൻ മാസികയുടെ കോപ്പി മന്ത്രി കെ.എൻ ബാലഗോപാൽ പ്രാദേശിക ലേഖകനായ ജിജുമോൻ മത്തായിയിൽ നിന്ന് ഏറ്റുവാങ്ങി.
അവാർഡ് ജേതാക്കളായ നിരവധി കർഷകർ പങ്കെടുത്തു. ദീപികയെ പ്രതിനിധീകരിച്ച് കൊല്ലം സർക്കുലേഷൻ ഏരിയാമാനേജർ സുധീർതോട്ടുവാൽ ,രാഷ്ട്രദീപിക ഏരിയ മാനേജർ അരുൺ ശശി എന്നിവർ പങ്കെടുത്തു.