പ്രതിഷേധ പ്രകടനം നടത്തി
1584102
Friday, August 15, 2025 6:31 AM IST
ചാത്തന്നൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനു നേരെ നടത്തിയ സി പിഎം ആക്രമണത്തിൽ പ്രതിഷേധിച്ചു ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.
തുടർന്ന് ചേർന്ന പ്രതിഷേധ ജ്വാല തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ട്രഷറർ രാജൻപിള്ള, സഹകരണ സെൽ കൺവീനർ അനിത് കുമാർ, മുരളീധരൻ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാംരാജ് അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി ദിനേശ് കുമാർ, സുഗേഷ്,സിനു,ബൈജു ലൂക്കോസ്,ഷീജാ, മീരാ ഉണ്ണി,ജീവൻ, തുഷാരബിന്ദു എന്നിവർ നേതൃത്വം നൽകി.