വിദ്യാർഥിയെ ഇടിച്ചിട്ട് കാർ താഴ്ചയിലേക്ക് പതിച്ചു
1584107
Friday, August 15, 2025 6:31 AM IST
ഓയൂർ: മരുതമൺ പള്ളിയിൽ കാൽ നടയാത്രികനായ വിദ്യാർഥിയെ ഇടിച്ച കാർ അഞ്ചടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക് ഉണ്ട്. കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. മരുതമൺപള്ളി ക്ഷേത്രക്കര സ്വദേശിയും പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ പത്താക്ലാസ് വിദ്യാർഥിയുമായ തേജസി(15) നാണ് അപകടത്തിൽ പരിക്കേറ്റത്.
തേജസ് ഇന്നലെ രാവിലെ ട്യൂഷന് പോകുന്നതിനായി പൂയപ്പള്ളിയിലേക്ക് നടന്ന് വരുന്നതിനിടയിൽ ഓയൂർ ഭാഗത്ത് നിന്നും വെളിയത്തേക്ക് പോയ കാർ മരുതമൺ പള്ളി എംവിഎം റിസർച്ച് ലാബിന് സമീപം നിയന്ത്രണം വിട്ട് തേജസിനെ ഇടിച്ച് വീഴ്ത്തിയ ശേഷം സമീപത്തെ വാഴത്തോപ്പിലേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റ തേജസ് ആശുപത്രിയിൽ ചികിത്സ തേടി. നടയ്ക്കൽ സ്വദേശിയായ ഡോ. ശ്രീഹരിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.