ലൈറ്റ് ആൻഡ് സൗണ്ട് ഷോ സ്ഥലത്ത് മോഷണം
1584621
Monday, August 18, 2025 6:25 AM IST
തെന്മല : തെന്മല ഇക്കോ ടൂറിസത്തില്‍ അടുത്തിടെ ലക്ഷങ്ങള്‍ നടത്തി നവീകരിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സ്ഥലത്ത് മോഷണം. ഇതുസംബന്ധിച്ച് ഇക്കോ ടൂറിസം ജീവനക്കാര്‍ തെന്മല പോലീസില്‍ പരാതി നല്കി.
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ പ്രൊജക്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. ടൂറിസം കേന്ദ്രത്തിനുള്ളില്‍ നിരവധി ഇടങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ജീവനക്കാരുള്ള ഇടത്താണ് മോഷണം നടന്നിരിക്കുന്നത്. തെന്മല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ മോഷണം സംബന്ധിച്ച് കൃത്യമായ വിവരങള് ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ടൂറിസം കേന്ദ്രത്തിലെ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടുവരികയാണെന്നും തെന്മല പോലീസ് പറയുന്നു.