സ്വാതന്ത്ര്യദിന സമാധാന സന്ദേശ റാലി നടത്തി
1584122
Friday, August 15, 2025 6:45 AM IST
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സകൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾ അണിനിരന്ന് സ്വാതന്ത്ര്യദിന സമാധാന സന്ദേശ റാലി നടത്തി.
ഇന്ത്യൻ സ്വാതന്ത്ര്യ സമര സ്മരണകൾ ഉണർത്തുന്ന വേഷങ്ങൾ ധരിച്ചും ഭരണഘടനാസ്വാതന്ത്ര്യം ഉയർത്തിക്കാട്ടിയും യുദ്ധമില്ലാത്ത ലോകം എന്ന ആശയം അവതരിപ്പിച്ചും ലോക സമാധാനത്തിന്റെ സന്ദേശം ഉണർത്തി നടത്തിയ റാലി ഈസ്റ്റ് പോലീസ് സബ് ഇൻസെപ്കടർ സരിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു.
കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു. റാലി ഇൻഫന്റ് ജീസസ് സ്കൂളിൽ നിന്നും ആരംഭിച്ച് തങ്കശേരി റോഡിലൂടെ മൗണ്ട് കാർമൽ സ്കൂൾ വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.