അമൃത്സരോവർ തിരംഗ യാത്ര നടത്തി
1584299
Sunday, August 17, 2025 6:18 AM IST
കിഴക്കേ കല്ലട: പഞ്ചായത്തിലെ രണ്ടാം വാർഡിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് അംഗം ശ്രീരാഗ് മഠത്തിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.ജി .ലാലി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ഏറ്റവും നല്ല ജൈവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രൻ കല്ലടയെ കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പഞ്ചായത്ത് സെക്രട്ടറി ശങ്കരൻകുട്ടി, സോണിയ, ബ്ലോക്ക് മെമ്പർ ഉഷാകുമാരി, വിനോദ് വില്ലത്ത്, പ്രകാശ്, ശിവശങ്കരപ്പിള്ള എന്നിവർ പ്രസംഗിച്ചു. തൊഴിൽ ഉറപ്പുതൊഴിലാളികളുടെ നേതൃത്വത്തിൽ തിരംഗ യാത്രയും നടത്തി.