കുഞ്ഞുങ്ങള്‍ക്ക് ഇനി സുഖനിദ്ര; അങ്കണവാടി കുട്ടികള്‍ക്ക് ബേബിമാട്രസ് വാങ്ങി നല്‍കും
1584116
Friday, August 15, 2025 6:43 AM IST
ചവറ: അങ്കണവാടി കുട്ടികള്‍ക്ക് ബേബിമാട്രസ് വാങ്ങി നല്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. സുജിത് വിജയന്‍പിളള എംഎല്‍എയുടെ പ്രത്യേക വികസനഫണ്ടില്‍നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ചവറ നിയോജകമണ്ഡലത്തിലുളള അങ്കണവാടികളിലെ 625 കുട്ടികള്‍ക്കാണ് ബേബിമാട്രസ് വാങ്ങി നല്‍കുന്നത്.
ബേബിമാട്രസിന്റെ തെക്കുംഭാഗം പഞ്ചായത്തിലെ വിതരണോദ്ഘാടനം പായിക്കര താഴെ മൂന്നാം നമ്പര്‍ അങ്കണവാടിയില്‍ സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍വഹിച്ചു.
വരും ദിവസങ്ങളിൽ പന്മന, തേവലക്കര, ചവറ, നീണ്ടകര, എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികുട്ടികള്ക്കും മെത്ത വിതരണം നടത്തുമെന്ന് സുജിത് വിജയന്‍പിളള എംഎല്‍എ പറഞ്ഞു.