കർഷക ദിനാചരണം കെങ്കേമമായി
1584622
Monday, August 18, 2025 6:25 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിന്റെയും കൃഷിഭവ ന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു . ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു അവാർഡ് നൽകുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതി നിധികൾ, സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ ക്ലസ്റ്റർ അംഗങ്ങൾ, പാടശേഖര സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ. അനിൽകുമാർ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. തുഷാര, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ, ഇ. കെ.സുധീർ, റെജി ഉമ്മൻ, കേരള കോൺഗ്രസ് -എം മണ്ഡലം പ്രസിഡന്റ് ബോബൻ ജോർജ്, വൈഎംസിഎ പ്രസിഡന്റ് കെ .ജോണി, അഗ്രികൾച്ചർ അസിസ്റ്റന്റ് എസ് .എസ്. രാജി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
ആര്യങ്കാവ് : പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷക ദിനം ആചരിച്ചു. ആര്യങ്കാവ് കൃഷിഭവന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് സുജ തോമസ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ഡോ. എബിമോൾ, ഭരണ സമിതി അംഗങ്ങളായ ജസീന്ത റോയി, ബിനിത ബിനു, മാമ്പഴത്തറ സലിം, യു.റെനിത, ബിജു ഏബ്രഹാം, സർവീസ് കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. പി. ബി. അനിൽ മോൻ തുടങ്ങി രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചടങ്ങിൽ വിവിധ കാര്‍ഷിക മേഖലയില്‍പെട്ട പഞ്ചായത്തിലെ 13 കര്‍ഷകരെ ആദരിച്ചു.
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ കര്‍ഷക ദിനാചരണവുംഹരിത കേരള മിഷന് ഏര്‍പ്പെടുത്തിയ ഹരിത സമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനവും സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്റ് ജി. അജിത്തിന്റെ അധ്യക്ഷതയില്‍ പി.എസ്. സുപാല്‍ എംഎൽഎഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച കര്‍ഷകരെ ആദരിച്ചു. ഹരിത കേരള മിഷന് ഏര്‍പ്പെടുത്തിയ ഹരിത സമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനവും എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഹരിത കേരള മിഷന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത്, കൃഷി വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് പച്ചക്കറി കൃഷികള്‍ ആരംഭിച്ചിരുന്നു. ഒരു ലക്ഷം പച്ചക്കറി തൈകളും വിത്തുകളുമാണ് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് പഞ്ചായത്തില്‍ വിതരണം ചെയ്തത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷൈന്‍ ബാബു, ഡോണ്‍ വി രാജ്, കൃഷി ഓഫീസര്‍ ബി. അജയകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ പ്രസംഗിച്ചു. ഏരൂര്‍ പഞ്ചായത്ത്, കൃഷി ഭവന്, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കര്‍ഷക ദിനം സംഘടിപ്പിച്ചത്.
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്ത്, കൃഷി ഭവന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. കണ്ണംങ്കോട് എംടിയുപി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രചോദനവും ആവേശം പകരുന്നതുമാണ് ഇത്തരം ചടങ്ങുകളെന്നു മന്ത്രി പറഞ്ഞു. കര്‍ഷക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 18 കര്‍ഷകരെയാണ് ആദരിച്ചത്.
വൈസ് പ്രസിഡന്റ് ജി. പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുരളി, പഞ്ചായത്ത് അംഗങ്ങളായ അസീന മനാഫ്, രാജു, അമ്പിളി, ഷൈനി, ശോഭന, കൃഷി ഓഫീസര്‍ അഞ്ജന. ജെ.മധു തുടങ്ങി ജന പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
ചടങ്ങിന് മുന്നോടിയായി നടന്ന കര്‍ഷക സെമിനാര്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞന് ഡോ. സരോജ് നയിച്ചു. കാര്‍ഷിക വിത്തുകള്‍, തൈകള്‍, കാര്‍ഷികോത്പന്നങ്ങള്‍ എന്നിവയുടെ വില്പന പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.
ചവറ: ചവറ കൃഷി ഭവനിൽ നടന്ന കർഷക ദിനാചരണം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജെ.ആർ .സുരേഷ് കുമാർ അധ്യക്ഷനായി . സുജിത്ത് വിജയൻ പിള്ള എംഎൽഎ മികച്ച കർഷകരെ ആദരിച്ചു.
സന്തോഷ് തുപ്പാശേരി, സി.പി .സുധീഷ് കുമാർ ,എസ്. സോമൻ, സോഫിയ സലാം ,ഐ.ജയലക്ഷ്മി, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ എൻ.ഷിജിന, സീനിയർ കൃഷി അസിസ്റ്റന്റ് കെ.ബി .സൗമ്യ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകദിനാചരണവും അവാർഡ് വിതരണവും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ജ്യോതി അധ്യക്ഷ ആയിരുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി. സുമലാൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജലജസുരേഷ് ,വാർഡ് അംഗം രാജശേഖരൻ പിള്ള, കൃഷി ഓഫിസർ സാജൻ. എസ്. തോമസ്. എന്നിവർ പ്രസംഗിച്ചു.
കുണ്ടറ : കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. ജി .ലാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ്, കൃഷി ഓഫീസർ ഡോ .പി .കെ. അനഘ , പഞ്ചായത്ത് മെമ്പർമാരായ റാണി സുരേഷ്, എ.സുനിൽ കുമാർ, പ്രദീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശങ്കരൻകുട്ടി, സി ഡി എസ് ചെയർപേഴ്സൺ രശ്മി,വിനോദ് വില്ല്യേത്ത്, എൻ .എസ്.ശാന്തകുമാർ, സുരേഷ് ലോറൻസ് ,ആർദർ ലോറൻസ്, ചന്ദ്രൻ കല്ലട, എഡ്വേർഡ് പരിച്ചേരി,ഷിബു പി മാത്യൂ, ഷിബു തമ്പാർ, കെ .ആർ. സന്തോഷ്, സച്ചു , രത്നകുമാരി, അഭിലാഷ്, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.