ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
1584166
Saturday, August 16, 2025 10:17 PM IST
കൊട്ടിയം: ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാഴ്സൽ കയറ്റി വന്ന മിനിലോറി ഡ്രൈവർ എറണാകുളം കുമ്പളങ്ങി കണ്ണമ്മാലി പള്ളിക്ക് സമീപം മീനങ്ങാട്ട് ഹൗസിൽ മാർസൽ ജോസഫ് (22) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ തട്ടാമലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കഴക്കൂട്ടത്തുനിന്നുംആലപ്പുഴയിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിക്കു മുന്നിലേക്ക് നിയന്ത്രണം വിട്ട പാഴ്സൽ മിനിലോറി ഇടിച്ചു കയറുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്.
ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി മറിയാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത കുരുക്കുമുണ്ടായി.