കുളത്തൂപ്പുഴ റസിഡൻഷ്യൽ സ്കൂളിൽ കായികമേളയ്ക്ക് തിരിതെളിഞ്ഞു
1584114
Friday, August 15, 2025 6:43 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട്പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കായികമേളക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രഥമാധ്യാപിക സി. ഗിരിജയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ സൂപ്രണ്ട് വി. സുരേഷ്കുമാർ ദീപശിഖ തെളിയിച്ച് കായികമേള ഉദ്ഘാടനം ചെയ്തു.
കായിക അധ്യാപകൻ സ്റ്റാലിൻ, സ്കൂൾ മാനേജർ എസ്. ഷാഹിർ, എസ്. ബിനുകുമാർ, അധ്യാപകരായ എസ്. സജുകുമാർ, എഫ്.എൽ. ബിനിൽകുമാർ, ആർ. ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.