അഞ്ചൽ സെന്റ് ജോൺസ് കോളജിൽ സെമിനാർ സംഘടിപ്പിച്ചു
1584121
Friday, August 15, 2025 6:45 AM IST
അഞ്ചൽ : സെന്റ് ജോൺസ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'നമ്മുടെ കടൽ, നമ്മുടെ ഭാവി നമ്മുടെ ഉത്തരവാദിത്തം ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുകെ യിലെ യൂണിവേഴ്സിറ്റി ഓഫ് സസക്സ് റിസർച്ച് ഫെലോ ഡോ. ജോൺസൺ ജാമന്റ് സെമിനാർ ഉദ്ഘാടനം ചെയ്തു.
കടലിന്റെയും കടലോര ഭാഷയുടെയും പ്രാധാന്യത്തെക്കുറിച്ച് ഡോ. ജോൺസൺ ജാമന്റും തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് അസി.പ്രഫസറും യു എൻ ഓഷ്യൻ കോൺഫറൻസ് പങ്കാളിയുമായ ഡോ. ലിസ്ബ യേശുദാസും ക്ലാസുകൾ നയിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. നിഷ തോമസ് അധ്യക്ഷത വഹിച്ചു.
കോളജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള , മലയാളവിഭാഗം അധ്യക്ഷ സോനു എൽ ജോൺസൺ, അധ്യാപകരായ ഡോ. വിനോദ് , ഡോ. ഷിജോ വി വർഗീസ്, വിദ്യാർഥികളായ വൈഷ്ണവി ,അനഘ ശശികുമാർ എന്നിവർ പ്രസംഗിച്ചു.