ഫ്രീഡം നൈറ്റ് ലൈറ്റ് മാർച്ച്
1584806
Tuesday, August 19, 2025 5:51 AM IST
ചവറ : തേവലക്കര നോർത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് കൂഴംകുളം ജംഗ്ഷനിൽ നിന്നും തേവലക്കര വരെ നടത്തിയ ഫ്രീഡം നൈറ്റ് ലൈറ്റ് മാർച്ച് കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു.
തേവലക്കര നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കോണിൽ രാജേഷ് അധ്യക്ഷനായി. യോഗത്തിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.എ. കബീർ, പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ജയകുമാർ, ആർഎസ്പി ലോക്കൽ സെക്രട്ടറി ദിവാകരൻ പിള്ള, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ശിഹാബുദീൻ, ഇഷാം സംസം, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാലിനി, ജില്ലാ സെക്രട്ടറി സന്ധ്യ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് മോൻ അരിനല്ലൂർ എന്നിവർ പ്രസംഗിച്ചു.