വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
1584807
Tuesday, August 19, 2025 5:51 AM IST
ചവറ: മത്സ്യബന്ധന വള്ളം കടലിൽ തിരയിൽപ്പെട്ട് മറിഞ്ഞു നാലു മത്സ്യത്തൊഴിലാളികൾ പരിക്കേറ്റു.ആസാം സ്വദേശികളായ ചന്ദ്രൻ (23 ), അതുൽ സർക്കാർ (25 ), കൊൽക്കത്ത സ്വദേശി അശോക് (24), വെസ്റ്റ് ബംഗാൾ സ്വദേശി താജ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചേ നാലിന് തിരുമുല്ലവാരത്തിന് പടിഞ്ഞാറ് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. നീണ്ടകര പുത്തൻതുറ സ്വദേശി സുനിലിന്റെ ഉടമസ്ഥതയിലുള്ള പമ്പ എന്ന വള്ളമാണ് മറിഞ്ഞത്. സമീപത്ത് ഉണ്ടായിരുന്ന മറ്റ് വള്ളക്കാരും കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ ചേർന്ന് കടലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു.