ശ്രീനാരായണ ഗുരുജയന്തി ആഘോഷം സെപ്റ്റംബർ ഏഴിന്
1584808
Tuesday, August 19, 2025 5:51 AM IST
ചാത്തന്നൂർ : എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ചിന് കാരംകോട് എമ്പയർ ഓഡിറ്റോറിയത്തിൽ നടത്തുന്ന ജയന്തി സമ്മേളനം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതിരാജ് ഉദ്ഘാടനം ചെയ്യും.
യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അധ്യക്ഷനാ യിരിക്കും. ശ്രീനാരായണ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ വി. സന്ദീപ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി പ്ലസ് ടു,സിബിഎസ്ഇ, മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ്, കലാകായിക രംഗങ്ങളിൽ സംസ്ഥാന അടിസ്ഥാനത്തിൽ എ ഗ്രേഡ് നേടിയവർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും.
അവാർഡ് വിതരണം ചാത്തന്നൂർ എസ്എൻ കോളജ് പ്രിൻസിപ്പാൾ ഡോ. വിനോദ് സി സുഗതൻ , ചാത്തന്നൂർഎസ് എൻ ടി എച്ച് എസ് എസ് പ്രിൻസിപ്പൽ ബി. രശ്മി, കൊട്ടിയംഎസ് എൻ ഐടിഐ പ്രിൻസിപ്പൽ എസ്. കനകജ എന്നിവർ നിർവഹിക്കും.
യ ൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, വനിതാ സംഘം പ്രസിഡന്റ് ചിത്രമോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അശ്വിൻ അശോക്, ജെ. ആരോമൽ ,യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ , കെ. നടരാജൻ എന്നിവർ പ്രസംഗിക്കും.