ലഹരിവിരുദ്ധ കുടുംബസംഗമം നടത്തി
1584809
Tuesday, August 19, 2025 5:51 AM IST
പാരിപ്പള്ളി:കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ലഹരിയ്ക്കെതിരെയുള്ള പോരാട്ട ഭാഗമായി കുടുംബസംഗമം നടത്തി. നടയ്ക്കൽ വാർഡിൽ ഡോ. നടയ്ക്കൽ ശശിയുടെ വസതിയിൽ ചേർന്ന യോഗം പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ലതാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ അധ്യക്ഷനായി.ഡിസിസി അംഗം വട്ടക്കുഴിക്കൽ മുരളി, ഡോ. നടയ്ക്കൽ ശശി, അന്നമ്മ ചാക്കോ, നീന റെജി, എം. സുരേഷ്കുമാർ, വി. അശ്വതി, പുഷ്കർജി, നിതിൻ കല്ലുവാതുക്കൽ, ജി. അഭിലാഷ്, ആശ, അജിത് ലാൽ, ജെ. ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ ലഹരിയ്ക്കെതിരെ കല്ലുവാതുക്കൽ ഗവ . എൽ പി സ്കൂൾ വിദ്യാർഥികൾ രൂപീകരിച്ച നാടക അവതരണ അവസരത്തിനായി മന്ത്രി വി.ശിവൻകുട്ടിയ്ക്ക് കത്തെഴുതിയ ദക്ഷിണയെ മണ്ഡലം കമ്മിറ്റി ആദരിച്ചു.