എസ്എൻഡിപി യൂണിയൻ പതാക ദിനാചരണം നടത്തി
1584810
Tuesday, August 19, 2025 5:51 AM IST
ചാത്തന്നൂർ:എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ ശ്രീ നാരായണ ഗുരുവിന്റെ 171-ാമത് ജയന്തി സന്ദേശം അറിയിച്ചുകൊണ്ട് പതാകദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ബി .ബി . ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ ,അസിസ്റ്റന്റ്സെക്രട്ടറി കെ. നടരാജൻ ,കൗൺസിൽ അംഗങ്ങളായ പ്രശാന്ത്ആർ. ഗാന്ധി, കെ. സുജയ്കുമാർ, ആർ. ഷാജി, പി .സോമരാജൻ, കെ. ചിത്രാംഗതൻ, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.