ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു
1584811
Tuesday, August 19, 2025 5:51 AM IST
പുനലൂർ: സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിലെ റെയ്ഞ്ചർ, റോവർ വിഭാഗം വിദ്യാർഥികൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡന്റ് അജി ആന്റണി ഭക്ഷണപ്പൊതികൾ കുട്ടികളിൽ നിന്ന് ഏറ്റുവാങ്ങി. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികളിൽ അനുകമ്പാർഹമായ സാമൂഹികസേവന സന്നദ്ധത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.