ജവഹർ വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
1584812
Tuesday, August 19, 2025 5:51 AM IST
പാരിപ്പള്ളി :കിഴക്കനേല ജവഹർലാൽ നെഹ്റു സ്മാരക ഗ്രന്ഥശാലയിൽ വേളമാനൂർ ശിവശങ്കര വിലാസത്തിൽ എസ് .ഉണ്ണികൃഷ്ണപിള്ള നിർമിച്ചു നൽകിയ വയോജനവിശ്രമ കേന്ദ്രത്തിന്റെയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്പി. പ്രതീഷ് കുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു.
ക്ഷേത്ര തന്ത്രി പകൽക്കുറി പേരേത്ത് മഠത്തിൽ ഈശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. ചടങ്ങിൽ എസ.് ഉണ്ണികൃഷ്ണ പിള്ളയെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
കഥാകൃത്ത് നെട്ടയം സലിം ഷാ, ക്ലബ്പ്രസിഡന്റ് എ. അജിത്ത്, ഗ്രന്ഥശാല സെക്രട്ടറി എസ്. എസ്. വിഷ്ണു, ക്ലബ് സെക്രട്ടറി ജി. മനു, സുരേഷ് തോട്ടത്തിൽ, വിജയൻ ശ്രുതിലയം, സത്യശീലൻ, സുമേഷ്, അൻസിർ എന്നിവർ പ്രസംഗിച്ചു.