ചിങ്ങം ഒന്ന് കണ്ണീർദിനമായി ആചരിച്ചു
1584813
Tuesday, August 19, 2025 5:51 AM IST
കൊട്ടാരക്കര : കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കണ്ണീർദിനമായി ആചരിച്ചു. രക്ഷ വേണം കർഷകർക്ക് എന്ന മുദ്രാവാക്യം ഉയർത്തി ടൗണിൽ പ്രകടനം നടത്തി .
ടിബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പുലമണിൽ സമാപിച്ചു ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താമരക്കുടി വിജയകുമാർ അധ്യക്ഷനായിരുന്നു.
കോൺഗ്രസ് നേതാക്കളായ കെ. ജി. അലക്സ്, ദിനേശ്മംഗലശേരി, മുട്ടമ്പലം രഘു, ചാലുക്കോണം അനിൽ, കലയപുരം ശിവൻ പിള്ള, ഒ. രാജൻ ,ശശിധരൻഉണ്ണിത്താൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.