സാംസ്കാരിക പ്രവർത്തകർ സമൂഹത്തിന്റെ നാവാണ്: അഡ്വ. ബിന്ദുകൃഷ്ണ
1584814
Tuesday, August 19, 2025 5:51 AM IST
കൊല്ലം: സാംസ്കാരിക പ്രവർത്തകർ സമൂഹത്തിന്റെ നാവാണ്. സഹജീവികളുടെഅവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നതിനോടൊപ്പം തിരുത്തൽ ശക്തിയായി നിലകൊള്ളാനും അവർക്ക് സാധിക്കണമെന്ന് കെപിസിസി രാഷ്ടീയകാര്യ സമിതി അംഗമായ അഡ്വ. ബിന്ദു കൃഷ്ണ.
അടയാളം സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണവും സ്റ്റഡി കിറ്റ് വിതരണവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. സാംസ്കാരിക സമ്മേളനം കെപിഎസി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇതിനോടനുബന്ധിച്ച് വയല്‍വാരത്ത് വിജില ജി. വിക്ടര്‍ രചിച്ച ഒരു കാര്യവുമില്ല? എന്ന പുസ്തകം എഴുത്തുകാരന് ജോസഫ് എഡ്വേര്‍ഡ്, അഡ്വ. ബിന്ദുകൃഷ്ണയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ വച്ച് മഹാകവി കാഞ്ഞാവെളി ഗോപാലകൃഷ്ണന് നായര്‍, ഡോ. ശശികല പണിക്കര്‍, അഡ്വ. പനമ്പില്‍ എസ്. ജയകുമാര്‍, പ്രഫ.ഡോ. സതീശന്, മേരി മേലൂട്ട്, ഡോ. വര്‍ഗീസ് കായല്‍വാരത്ത്, ഉദയകുമാര്‍ ,വര്‍ഗീസ് ജോര്‍ജ്, ബിജുകുമാര്‍ , ജോണ്‍, മഞ്ജിലാൽ,കൃഷ്ണകുമാര്‍ മരുത്തടി, രാജു ആന്‍സലം, ജോസ് കടവൂര്‍, ഗ്രെയ്സ് നെല്‍സണ്‍, ജെര്‍ട്രൂഡ് ജെ. മോറീസ് എന്നിവരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. വി.ടി. കുരീപ്പുഴ, സാജന് ഫിലിപ്പ്, എഡ്വേര്‍ഡ് നസ്രത്ത്, സജീവ് പരിശവിള, ഉമാ സാന്ദ്ര, വയല്‍വാരത്ത് ഷാജി തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.