സ്വാതന്ത്ര്യദിനാഘോഷം
1584816
Tuesday, August 19, 2025 5:51 AM IST
ശാസ്താംകോട്ട: വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങുകൾ ശാസ്താംകോട്ട സിഐ അനീസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എ. റഷീദ് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി, വൈസ് പ്രിൻസിപ്പൽ യാസർ ഖാൻ, കോർഡിനേറ്റർമാരായ അഞ്ജനി തിലകം, ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, പിടിഎ സെക്രട്ടറി പ്രിയമോൾ എന്നിവർ സന്നിഹിതരായിരുന്നു.
ശാസ്താംകോട്ട ക്ഷേത്രാങ്കണത്തിൽ നിന്നും 25 ഓളം കലാകാരികൾ അണിനിരന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാർഥികൾ അണിനിരന്ന ഘോഷയാത്രയും ഉണ്ടായിരുന്നു.
വിദ്യാർഥികൾ ഓപ്പറേഷൻ സിന്ധൂറിനെ ആസ്പദമാക്കി ഫ്ലാഷ് മോബും അവതരിപ്പിച്ചു. ചടങ്ങിന് സുബിസാജ്, മുഹമ്മദ് സാലിം, കായികാധ്യാപകരായ സന്ദീപ് വി. ആചാര്യ, റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.