ബീവറേജസ് ഔട്ട്ലെറ്റിൽ സംഘർഷം; ജീവനക്കാരന് പരിക്കേറ്റു
1584817
Tuesday, August 19, 2025 5:52 AM IST
കൊട്ടാരക്കര : ബീവറേജസ് ഔട്ട്ലെറ്റിൽ സംഘർഷം ജീവനക്കാരന് പരിക്കേറ്റു. കൊട്ടാരക്കരയിലെ കരിക്കത്തുള്ള ബീവറേജ് കോർപറേഷന്റെ ഔട്ട് ലെറ്റിലായിരുന്നു സംഭവം.മദ്യപിച്ചെത്തിയ വെട്ടിക്കവല സ്വദേശികളായ രഞ്ജിത്, ജിൻസൺ എന്നിവർ ചേർന്ന് ഷോപ്പിലെ ബില്ലിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന പെരുംകുളം ദിയ ഭവനിൽ ബെയ്സിലിനെ ബീയർ ബോട്ടിൽ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.
തലയ്ക്കും കവിളിനും പരിക്കേറ്റ ജീവനക്കാരനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യം വാങ്ങാൻ ഷോപ്പിലെത്തിയ മറ്റൊരാൾ ഹെൽമെറ്റ് ധരിച്ചത് പ്രതികൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചത് ബെയ്സിൽ തടഞ്ഞു.
തുടർന്ന് വനിതാ ജീവനക്കാരിയുടെയും ഫോട്ടോ പകർത്താൻ ശ്രമിച്ചു. തടയാൻ എത്തിയ ബെയ്സിലിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് കൊട്ടാരക്കര പോലീസ് പറഞ്ഞു. പോലീസ് കേസെടുത്തു.