തൊടിയൂരിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
1584819
Tuesday, August 19, 2025 5:52 AM IST
കരുനാഗപള്ളി : തൊടിയൂരിൽ കാട്ട് പന്നി ഓണത്തിന് വിളവെടുപ്പിനു തയാറായ കൃഷികൾ നശിപ്പിച്ചു. തൊടിയൂർ പതിനാറാം വാർഡിൽ ശിവാലയത്തിൽ ബാബുവിന്റെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ നശിപ്പിച്ചത്.
മരച്ചീനി, ചേന, ചേമ്പ്, കൂവ, ഇഞ്ചി മുതലായവ നശിപ്പിക്കപ്പെട്ടവയിൽ പെടുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായിരുന്ന സുഭാഷ് വിട്ട് നൽകിയ 60 സെന്റ് സ്ഥലത്തെ ജൈവ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. തൊടിയൂർ പഞ്ചായത്തിൽ ആദ്യമായാണ് കാട്ടുപന്നി കൃഷി നശിപ്പി ക്കുന്നത്.
പലപ്പോഴും രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ടെന്നും സമീപവാസികൾ പറയുന്നു. സമീപത്തെ കുറ്റിക്കാടാണ് ഇതിന്റെ താവളമെന്നാണ് നിഗമനം.
ബാബുവിന് നഷ്ടപരിഹാരം വാങ്ങി നൽകുന്നതിനും പന്നിയെ തുരത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ സുനിത പറഞ്ഞു.