ഗാന്ധി സ്മൃതിയിൽ നാട്...
1596515
Friday, October 3, 2025 5:43 AM IST
ചവറ : ചവറ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊട്ടുകാട് അമ്മവീട് ജംഗ്ഷനിൽ മഹാത്മാഗാന്ധി അനുസ്മരണം നടത്തി. അമ്മവീട് ജംഗ്ഷനിൽ പുതിയതായി സ്ഥാപിച്ച കൊടിമരത്തിൽ പതാക ഉയർത്തി മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് കിഷോർ അമ്പിലാക്കരഅധ്യക്ഷനായി . ചവറ ഹരീഷ് കുമാർ , ചവറ ഗോപകുമാർ, സുരേഷ് കുമാർ, മിത്രാത്മജൻ , ഇ. റഷീദ്, ചിത്രാലയം രാമചന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ചവറ വെസ്റ്റ മണ്ഡലം കമ്മിറ്റി ചവറ കോൺഗ്രസ് ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മേച്ചേഴ്ത്ത് ഗിരിഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അർ. ജയപ്രകാശ് അധ്യക്ഷനായി. അരവിന്ദാക്ഷ പണിക്കർ, അജയൻ ഗാന്ധി തറ, സെബാസ്റ്റ്യൻ ആംബ്രോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ .ജയകുമാർ അധ്യക്ഷനായി . എസ് പി. അതുൽ,അൻവർ കാട്ടിൽ.പാലയ്ക്കൽ ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുളത്തൂപ്പുഴ : കുളത്തുപ്പുഴ വൈ എം സി എയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. വൈഎംസിഎ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് കെ. ജോണി ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി. വൈഎംസിഎ വൈസ് പ്രസിഡന്റും കെടിയുസി സംസ്ഥാന പ്രസിഡന്റുമായ റോയ് ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി.
രക്ഷധികാരി എം.പി. ഫിലിപ്പ്, മുൻ പ്രസിഡന്റ് കെ.ബാബുക്കുട്ടി, സി.എം. കുരുവിള എന്നിവർ പ്രസംഗിച്ചു. മുതിർന്ന രക്ഷാധികാരി ഡി. തങ്കച്ചൻ സേവനവാര ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാനു ജോർജ്, പഞ്ചായത്ത് മെമ്പർ നദീറ സൈഫുദീൻ ഉൾപ്പെടെ സാമൂഹിക - സാംസ്കാരിക പ്രവർത്തകർ സേവനവാരത്തിന് നേതൃത്വം നൽകി.
കൊട്ടാരക്കര : പ്ലാപ്പള്ളി മഹാത്മാ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഖ്യത്തിൽ ചാങ്ങയിൽ ജംഗ്ഷനിൽ നടത്തിയ ഗാന്ധി സ്മൃതി സംഗമം വൈഎംസിഎ പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജോൺ ചാങ്ങയിൽ അധ്യക്ഷത വഹിച്ചു .
പ്രസിഡന്റ്സജി യോഹന്നാൻ,മുൻസിപ്പൽ കൗൺസിലർ തോമസ് പി മാത്യു,ഗ്രാമപഞ്ചായത്തംഗം സുജാ സജി,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്തോമസ് വർക്കി, പ്രീത ജോസഫ്, സജി ചേരൂർ,ടോബിൻ തോമസ് ,സനത് കുമാർ എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവർത്തന പദ്ധതികൾ,പരിസര ശുചീകരണം,വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ,മധുര വിതരണം എന്നിവയും നടന്നു