ക്രിക്കറ്റ് ടൂർണമെന്റ്; കൊല്ലം സോണൽ ടീം ചാമ്പ്യന്മാർ
1596170
Wednesday, October 1, 2025 5:51 AM IST
കൊല്ലം: എക്സൈസ് കലാ-കായിക മേളയോട് അനുബന്ധിച്ചുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ കൊല്ലം സോണൽ ടീം ചാമ്പ്യൻമാരായി. തിരുവനന്തപുരം എംജി കോളജ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊല്ലം ടീം 20 ഓവറിൽ 136 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ തിരുവനന്തപുരം ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് മാത്രമേ നേടാനായുള്ളൂ. കൊല്ലത്തിന് വേണ്ടി ക്യാപ്റ്റൻ ക്രിസ്റ്റിൻ ഹാട്രിക് ഉൾപ്പെടെ ആറ് വിക്കറ്റുകൾ നേടി.