വോട്ട് ചോരി -ഒപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു
1595705
Monday, September 29, 2025 6:27 AM IST
കൊട്ടാരക്കര: കെപിസിസി നിർദേശ പ്രകാരം കോൺഗ്രസിന്റെ അഖിലേന്ത്യാ പരിപാടിയായ "വോട്ട് ചോരി-ഒപ്പു പ്രചാരണ ത്തിന്റെ കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് തല ഉദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു.
കേരളത്തിന്റെ ചുമതല യുള്ള എഐസിസി സെക്രട്ടറി ഡോ അറിവഴകന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടിയ്ക്ക് ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് അധ്യക്ഷത വഹിച്ചു.
എഴുകോൺ നാരായണൻ, സവിൻ സത്യൻ, പാത്തല രാഘവൻ, ബേബി പടിഞ്ഞാറ്റിൻകര, ജയപ്രകാശ് നാരായണൻ,ജി .ഉണ്ണികൃഷ്ണൻ നായർ,ആർ .മധു, സുധീർ തങ്കപ്പ,വേണു അവണൂർ ,ജലജാ ശ്രീകുമാർ, ശാലിനി, ശിവൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.