പ്രതിഷേധ യോഗം നടത്തി
1595922
Tuesday, September 30, 2025 6:52 AM IST
ചവറ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെ പി സംസ്ഥാന വക്താവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പ്രതിഷേധ യോഗം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോലത്തു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് കുമാർ അധ്യക്ഷനായി. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ചക്കിനാൽ സനൽകുമാർ, ജി. സേതുനാഥൻ പിള്ള, ഡി സി സി എക്സിക്യൂട്ടീവ് അംഗങ്ങളായ ചവറ ഗോപകുമാർ, വിനു , പവിഴപറമ്പിൽ പുഷ്പരാജൻ, കിഷോർ അമ്പിലാക്കര,ബാബു ജി. പട്ടത്താനം, ഡി സി സി അംഗങ്ങളായ ചിത്രാലയം രാമചന്ദ്രൻ, എം.സുശീല, ഇ. റഷീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.ജിജി,സെബാസ്റ്റ്യൻ, അംബ്രോസ്, റോസ് ആനന്ദ്, ചവറ ഹരീഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.