സിബിഎസ്ഇ വേണാട് കലോത്സവം
1595916
Tuesday, September 30, 2025 6:52 AM IST
കൊല്ലം: ജില്ലയിലെ നാല്പത്തൊന്ന് സിസിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ് കലോത്സവം ഒക്ടോബർ 4, 10, 11 എന്നീ തീയതികളിലായി തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ ,മിയ്യണ്ണൂർ ഡൽഹി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലായി നടക്കും.
ഒക്ടോബർ നാലിനു രാവിലെ 9.30 ന് ഓഫ് സ്റ്റേജ് ഇനങ്ങളുമായി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ തുടക്കം കുറിക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ അസീസിയ ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ .ആർ.രതി ഉദ്ഘാടനം നിർവഹിക്കും.
വേണാട് സഹോദയ പ്രസിഡന്റ് ഡോ. കെ. കെ. ഷാജഹാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹോദയ പാട്രോൺ ഡോ. വി.കെ.ജയകുമാർ, ജന.സെക്രട്ടറി സനൽ എന്നിവർ പങ്കെടുക്കും. വേണാട് സഹോദയ പ്രസിഡന്റ് ഡോ.കെ.കെ. ഷാജഹാൻ, ജനറൽ സെക്രട്ടറി സനൽ, നാസിം സെയ്ൻ, സഞ്ജീവ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.