നാല് അംഗങ്ങൾ രാജിവച്ചാൽ എൻഎസ്എസിന് ഒന്നും സംഭവിക്കില്ല: മന്ത്രി കെ.ബി. ഗണേഷ് കുമാർ
1595699
Monday, September 29, 2025 6:27 AM IST
പുനലൂർ: നാല നായർ സമുദായ അംഗങ്ങൾ രാജിവച്ചാൽ എൻഎസ്എസിന് യാതൊന്നും സംഭവിയ്ക്കുകയില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി തെരത്തെടുക്കപ്പെട്ട ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻഎസ്എസ് ജനറൽ സെക്രട്ടറിയ്ക്ക് പൂർണ പിന്തുണ നൽകുകയാണ്. സംസ്ഥാന സർക്കാർ തെറ്റായി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ സർക്കാരിനെ അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിൽ നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ കെ.ബി. ഗണേഷ് കുമാറിനെ വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കുകയായിരുന്നു. താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിന് ഇലക്ഷൻ ഓഫീസർ കെ.ജി. ജീവൻ കുമാർ നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി കെ.ബി. ഗണേഷ് കുമാർ - പ്രസിഡന്റ്, ജെ.രാധാകൃഷ്ണപിള്ള - വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങളായി കെ. അശോകൻ, ആർ. വേണുകുമാർ, അഡ്വ. അജിത്, ടി.ആർ.സോമൻ പിള്ള, ജയകുമാർ, കെ.തങ്കപ്പൻ പിള്ള, കറവൂർസുരേഷ്, അശോക് ,ബി .വിക്രമൻ, ബി .സദാശിവൻപിള്ള, പി. പ്രകാശ് കുമാർ, ജി. ഷൺമുഖൻപിള്ള, ചന്ദ്രമേഹനൻ, ജി.എൽ. വിനയകുമാർ, രജ്ഞിത് രാജൻ, ആർശിവപ്രസാദ്, അജിത എസ്. നായർ, ആർ. സുജാ ദേവി (വനിതാ മണ്ഡലം) എന്നിവരെ തെരെഞ്ഞെടുത്തു.
താലൂക്ക് യൂണിയന്റെ 148 കരയോഗങ്ങളിൽ നിന്നും യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.യോഗത്തിൽ യൂണിയൻ സെക്രട്ടറി ജി. അനിൽകുമാർ, യൂണിയൻ ഇൻസ്പെക്ടർ കെ.എസ്. കിരൺ എന്നിവർ പ്രസംഗിച്ചു.