അനധികൃത ബോർമ അടച്ചുപൂട്ടി
1596166
Wednesday, October 1, 2025 5:51 AM IST
പറവൂർ : നഗരസഭയിലെ റെയിൽവേ സ്റ്റേഷൻ വാർഡിൽ അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ബോർമ ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി.
അനധികൃതമായി ബോർമ പ്രവർത്തിക്കുന്നതായ പരാതിയെ തുടർന്നാണ് നടപടി. കൊല്ലം കോർപറേഷൻ പരിധിയിൽ താന്നിയിലെ ബേക്കറി സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനത്തിൽ നിന്നും ബൺ, ഖുബൂസ് എന്നിവ പരവൂർ കുറുമണ്ടൽ കളരിയിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് എടുത്ത വീട്ടിൽ എത്തിച്ച് ബർഗർ, സാൻവിച്ച്, ഷവർമ എന്നിവ അനധികൃതമായി നിർമിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്ത് വരികയായിരുന്നു.
ഒരു മാസം മുമ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. സൂരജ് നോട്ടീസ് നൽകിയതിെ ന്റ അടിസ്ഥാനത്തിൽ സ്ഥാപനത്തിെ ന്റ പ്രവർത്തനം നിർത്തി വച്ചിരുന്നെങ്കിലും രണ്ട് ദിവസം മുമ്പ് വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് നടപടി ഉണ്ടായത്. പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഗോഡ്ഫ്രി ലോപ്പസ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവരുടെ നിർദേശപ്രകാരമാണ് സ്ഥാപനം അടച്ച് പൂട്ടിച്ചത്.