കാപ്പ നിയമം ലംഘിച്ചയാൾ അറസ്റ്റിൽ
1595926
Tuesday, September 30, 2025 6:52 AM IST
ചാത്തന്നൂർ:കാപ്പ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയില്‍ നിന്ന് നാടുകടത്തിയ പ്രതി കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റിലായി. ചാത്തന്നൂർ കാരംകോട് സനൂജ് മന്‍സിലില്‍ സനൂജാണ് അറസ്റ്റിലായത്.
കഞ്ചാവ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ തിരുവനന്തപുരം റേഞ്ച് ഐജിയുടെ ഉത്തരവ് പ്രകാരം2024 നവംബർ 23മുതല്‍ ഒരു വര്‍ഷത്തേക്ക് കൊല്ലം ജില്ലയില്‍ നിന്നും നാടുകടത്തിയിരുുന്നു.
കല്ലുവാതുക്കലുള്ള ഒരു ബാറില്‍ മദ്യപിക്കാന്‍ എത്തിയ പ്രതിയെ ചാത്തന്നൂർ പോലീസ് ഇന്‍സ്പെക്ടര്‍ എ. അനൂപിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ രാജേഷ്, റെജിമോന് സിപിഒ മാരായ രാജീവ്, ആന്റണി തോബിയാസ്, ലിജു എിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്.
പ്രതിയെ പരവൂര്‍ ജുഡീഷില് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.