മൂന്ന് റോഡുകൾ പുനരുദ്ധരിക്കാൻ 80 ലക്ഷം രൂപയുടെ ഭരണാനുമതി
1596175
Wednesday, October 1, 2025 5:51 AM IST
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിലെ കല്ലുവെട്ടാം കുഴി വാർഡിലെ മൂന്ന് ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജി.എസ്.ജയലാൽ എംഎൽഎ അറിയിച്ചു.
കല്ലുവെട്ടാം കുഴി വാർഡിലെ ശ്രീഭൂതനാഥക്ഷേത്രം - മിൽമ സൊസൈറ്റി റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും, ബ്ലോക്കാഫീസ് ജംഗ്ഷൻ കോവിൽ റോഡ് നവീകരണത്തിന് 20 ലക്ഷം രൂപയും കല്ലുവെട്ടാം കുഴി കനാൽ റോഡ് പുനരുദ്ധരിക്കാൻ 10 ലക്ഷം രൂപയും ആണ് അനുവദിച്ചത്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കല്ലുവെട്ടാം കുഴി വാർഡിലുൾപ്പെട്ട പ്രസ്തുതറോഡുകൾ നിലവിൽ ഗതാഗതയോഗ്യമല്ലാത്ത വിധം തകർന്ന സാഹചര്യത്തിൽ എംഎൽഎയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയ തുകയിൽ നിന്നും 70ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ഉൾപ്പടെ അനുവദിച്ചതോടെയാണ് 80 ലക്ഷം രൂപയുടെ റോഡ് പുനരുദ്ധാരണം കല്ലുവെട്ടാം കുഴി വാർഡിൽ നടക്കുക.
ചാത്തന്നൂർ കല്ലുവെട്ടാം കുഴി വാർഡിലെ ശ്രീഭൂതനാഥ ക്ഷേത്രം മിൽമ സൊസൈറ്റി റോഡി െന്റയും ബ്ലോക്കോഫീസ് ജംഗ്ഷൻ കോവിൽ റോഡി ന്റെയും പുനരുദ്ധാരണത്തി ന്റെ നിർവഹണ ചുമതല തദ്ദേശ എൻജിനിയറിംഗ് വകുപ്പിനും കല്ലുവെട്ടാം കുഴി കനാൽ റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ നിർവഹണ ചുമതല കെഐപിക്കുമാണ് നൽകിയിട്ടുള്ളത്.
സാങ്കേതികാനുമതികൾ ലഭ്യമായിരിക്കെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.