സുസ്ഥിരാരോഗ്യം: സെമിനാർ സംഘടിപ്പിച്ചു
1596171
Wednesday, October 1, 2025 5:51 AM IST
കരുനാഗപ്പള്ളി : ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും, താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സുസ്ഥിരാരോഗ്യം എന്ന വിഷയത്തിൽ സെമിനാറും സംവാദവും സംഘടിപ്പിച്ചു.
ലാലാജി ഗ്രന്ഥശാലയിൽ നടന്ന പരിപാടി ഡോ. സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി. വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി.
വിവിധ മേഖലകളെ അധികരിച്ച് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സെക്രട്ടറി ഡോ. എ. സാബു, ഡോ. ജാസ്മിൻ റിഷാദ്, ഡോ. പി. ഹരിനാരായണൻ എന്നിവർ ക്ലാസുകൾ നയിച്ചു.
വി. വിമൽറോയ്, വിജയമ്മാ ലാലി എന്നിവർ മോഡറേറ്റർമാരായി. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഡോ. പി. മീന തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികൾ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 175 പ്രതിനിധികൾ പങ്കെടുത്തു. സുസ്ഥിരാരോഗ്യം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് താലൂക്കിലെമ്പാടും ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും സംവാദ പരിപാടികളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.