പ്രവാസികള്‍ക്കായി ബാങ്ക് വായ്പാ നിർണയ ക്യാമ്പ് കരുനാഗപ്പള്ളിയില്‍
1595913
Tuesday, September 30, 2025 6:52 AM IST
കരുനാഗപ്പള്ളി: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണയക്യാമ്പ് ഒക്ടോബര്‍ നാലിനു കരുനാഗപ്പള്ളിയില്‍.
രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാമ്പ്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി മിനി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.
പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
നോര്‍ക്ക റൂട്ട്സിന്റെ www. norkaroots. kerala.gov.in വെബ്സൈറ്റു വഴി പ്രവാസികള്‍ക്ക് അപേക്ഷ നൽകാം.