സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
1596172
Wednesday, October 1, 2025 5:51 AM IST
ശാസ്താംകോട്ട : നാടക പ്രതിഭകളായിരുന്ന ജി. ശങ്കരപ്പിള്ള, പി. ബാലചന്ദ്രൻ, പി. എസ്. ബാനർജി എന്നിവരുടെ ഓർമകൾ പുതുക്കി ഗ്രാവിറ്റി കൾച്ചറൽ തീയേറ്ററും ഇടം സാംസ്കാരിക വേദിയും സംയുക്തമായി ശാസ്താംകോട്ട കായലോരത്ത് ഒരുക്കിയ സാംസ്കാരിക സായാഹ്നം വേറിട്ട അനുഭവമായി.
ചലച്ചിത്രഗാന രചയിതാവും കവിയുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു. പി. കെ. രവി അധ്യക്ഷനായി.ആർ. വിനോദ് ആമുഖ പ്രഭാഷണം നടത്തി.
പി. കെ. അനിൽകുമാർ, സന്ധ്യാരാജേന്ദ്രൻ, പി. ജെ. ഉണ്ണികൃഷ്ണൻ, എ.ബി. പാപ്പച്ചൻ, മത്തായി സുനിൽ, എസ്. രൂപേഷ്, നൗഫൽ പുത്തൻപുരയ്ക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. സംഘം നടൻ പാട്ടുകളും അവതരിപ്പിച്ചു.