കൊ​ല്ലം: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ല്‍ നാളെ യും മൂന്നിനും വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ്/​അം​ഗീ​കൃ​ത അ​ണ്‍​എ​യ്ഡ​ഡ് സ്വാ​ശ്ര​യ സ്‌​കൂ​ളു​ക​ളി​ലേ​യും കോ​ള​ജു​ക​ളി​ലേ​യും പ്രഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ളി​ലേ​യും പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ലേ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.

ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി​ത​ലം​ മു​ത​ല്‍ മു​ക​ളി​ലോ​ട്ടു​ള്ള​വ​ര്‍​ക്ക് കോ​ള​ജ് വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കാം. ഓ​രോ മ​ത്സ​ര​ഇ​ന​ങ്ങ​ളി​ലും ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തേ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ടുപേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ക്വി​സ് മ​ത്സ​ര​ത്തി​ന് ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മി​നോ ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് മാ​ത്ര​മാ​യോ പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് www.forest.kerala.gov.in , ഫോ​ണ്‍: 8281004662, 8547603706, 0474- 2748976.