ച​വ​റ: താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​യ്ക്ക് മ​സ്ജി​ദി​ന് മു​ന്നി​ൽ സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി​ യു വാ​ക്ക​ൾ. മു​കു​ന്ദ​പു​രം മാ​ട​ൻ​ന​ട ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു വ​ന്ന സ​പ്താ​ഹ യ​ജ്ഞ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ത്തി​യ താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​യ്ക്ക് കൊ​ട്ടു​കാ​ട് ജു​മു​അ മ​സ്ജി​ദി​നു മു​ന്നി​ൽ കൊ​ട്ടു​കാ​ട് ക ൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ വി​രു​ന്ന് ഒ​രു​ക്കി​യ​ത്.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സി​ക​ളും താ​ല​പ്പൊ​ലി ഏ​ന്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം പ​ങ്കെ​ടു​ത്ത അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കാ​ണ് കൊ​ട്ടു​കാ​ട് വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ മ​ധു​ര പാ​നി​യ​വും ബി​സ്ക​റ്റ് പാ​ക്ക​റ്റും ന​ൽ​കി നാ​ടി​ന്‍റെ സൗ​ഹാ​ർ​ദം വി​ള​മ്പി​യ​ത്. കൊ​ട്ടു​കാ​ട് പ​ള്ളി​യി​ൽ ന​മ​സ്കാ​രം ക​ഴി​ഞ്ഞി​റ​ങ്ങി​യ വി​ശ്വാ​സി​ക​ൾ താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ട്ടു​കാ​ട് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ സി​റാ​ജ് കൊ​ട്ടു​കാ​ട്,ഹ​ബീ​ബ് ഖു​റൈ​ശി,അ​ബ്‌​ദു​ൽ റ​ഹീം നി​സാ​മി, നൗ​ഷാ​ദ് കു​റ്റേ​ഴ​ത്ത്, അ​ക്ബ​ർ, ഫാ​സി​ൽ ക​ൽ​പാ​സ്, അ​നീ​ഷ് കൈ​ത​വ​ന, ഷാ​ജി എം ​പി കെ, ​ഷാ​നു, സ​ക്കീ​ർ ഹു​സൈ​ൻ, അ​ൻ​വ​ർ​ഷ, ന​ദീ​ർ മ​ണ​പ്പു​ഴ,നു​ജു​മു​ദീ​ൻ,സ​ലാ​ഹു​ദീൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​മാ​ട​ൻ​ന​ട ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളാ​യ മു​ര​ളീ​ധ​ര​ൻ പി​ള്ള, ലാ​ലു​പി​ള്ള, ര​വീ​ന്ദ്ര​ൻ പി​ള്ള, സേ​തു​കു​ട്ട​ൻ, ന​ട​രാ​ജ​ൻ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.