കെഎസ്എസ്പിഎ വെളിനല്ലൂർ മണ്ഡലം സമ്മേളനം
1595912
Tuesday, September 30, 2025 6:52 AM IST
ചെറിയ വെളിനെല്ലുർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ്എസ്പിഎ )വെളിനല്ലൂർ മണ്ഡലം സമ്മേളനം കരിങ്ങന്നൂരിൽ (കെ.പി. രാമചന്ദ്രൻ നായർ നഗറിൽ )ജില്ലാ വൈസ് പ്രസിഡന്റ് പട്ടരുവിള വിജയൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി .ആർ. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ചന്ദ്രമോഹനന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ജേക്കബ് ആന്റണി വാർഷിക റിപ്പോർട്ടും ട്രഷറർ സി .കമലാനന്ദൻ ആചാരി വാർഷിക കണക്കും അവതരിപ്പിച്ചു.
പ്രകാശ് വി. നായർ, ജെയിംസ് എൻ. ചാക്കോ, പ്രഭുല്ലചന്ദ്രൻ നായർ, ചിതറ നിസാം, എച്ച് . നാസർ, പി.ഒ. പാപ്പച്ചൻ, റസിയാ ബീവി, എൻ. ശശിധരൻ നായർ, രാജേന്ദ്രബാബു, ദേവസ്യാ ആന്റണി , കെ .ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. വി .ചന്ദ്രമോഹനൻ -പ്രസിഡന്റ്, ജേക്കബ് ആന്റണി - സെക്രട്ടറി , സി .കമലാനന്ദൻ ആചാരി - ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.