വിദ്യാലയങ്ങൾക്ക് സമീപം വേഗനിയന്ത്രണ സംവിധാനമില്ല; ചന്ദനക്കാവിൽ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിൽ
1595915
Tuesday, September 30, 2025 6:52 AM IST
കുളത്തൂപ്പുഴ: മലയോര ഹൈവേ കടന്നുപോകുന്ന കുളത്തൂപ്പുഴ പഞ്ചായത്തിലെ ഹൈവേയ്ക്ക് അരികിൽ വിദ്യാലയങ്ങൾ സമീ പം നിരന്തരം അപകടം ഉ ണ്ടാകുന്ന സ്ഥലത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് ആവശ്യമായ സംവി ധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
കുളത്തൂപ്പുഴ - അഞ്ചൽ പാ തയിൽ ചന്ദനക്കാവ് പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. അമിത വേഗതയെ തുടർന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി വാഹനാപകടങ്ങളാണ് പ്രദേശത്ത് നടന്നത്.
കഴിഞ്ഞ ദിവസം മകളെ സ്കൂളിലെത്തിച്ചു മടങ്ങി യ വീട്ടമ്മയെ അമിത വേഗതയിലെത്തിയബൈക്ക് ഇടിച്ചു വീഴ്ത്തിയിരുന്നു. ഈ പ്രദേശത്ത് അടുത്തടുത്തായി പ്രവർത്തിക്കുന്ന ബിഎംജി ഹൈസ്കൂൾ, എപിഎൻഎം സിഎംഎസ് യുപി സ്കൂൾ, ബഥനി എൽപി സ്കൂൽ, ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ, സ്റ്റെല്ല മേരീസ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ കാൽനടയായും വാഹനങ്ങളിലും കടന്നുപോകുന്നത് ചന്ദനക്കാവ് , വലിയേല കവലകളിൽ നിന്നുമാണ്.
എന്നാൽ, ഇവിടെ ഒരിടത്തും കാൽനടക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനാവശ്യമായ സീബ്രാ, ക്രോസിങ് അടയാളങ്ങൾ സ്ഥാപിച്ചിട്ടില്ല. അതിനാൽ തന്നെ വാഹനങ്ങൾ അമിതവേഗത്തിലാണ് വിദ്യാലയങ്ങൾക്ക് സമീപത്തുകൂടി കടന്നുപോകുന്നത്.
അപകടങ്ങൾ തുടർച്ചയായതോടെ രക്ഷിതാക്കളും വിവിധ സ്കൂൾ അധികൃതരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
മലയോര ഹൈവേയിൽ വിദ്യാ ലയങ്ങൾക്ക് സമീപം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം സാബു ഏബ്രഹാമിന്റെ നേതൃത്വത്തിൽ മലയോര ഹൈവേ നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർക്ക്നിവേദനം നൽകി.എത്രയും പെട്ടെന്ന് സുരക്ഷിതമായി വിദ്യാർഥികൾക്ക് റോഡ് ക്രോസ് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.