മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ശക്തമാക്കി
1595927
Tuesday, September 30, 2025 6:52 AM IST
പുനലൂർ: മുക്കടവിൽ മധ്യവയസ്കനെ ചങ്ങലയിൽ ബന്ധിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. കൊല്ലപ്പെട്ടയാൾ തമിഴ് നാട്ടുകാരനാണോ എന്നും സംശയിക്കുന്നു. കാലിനു വൈകല്യമുള്ളയാളാണ് കൊല്ലപ്പെട്ടതെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.
ആസിഡാണോ പെട്രോളാണോ ശരീരത്തിൽ ഒഴിച്ചിട്ടുള്ള തെന്നും കണ്ടെത്താനുണ്ട്. ഉന്നത പോലീസുദ്യോസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. അന്വേഷണം മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽനിന്ന് കാണാതായവരുടെ കണക്കുകളും ശേഖരിച്ചു വരുന്നു. ആസൂത്രിതമായ കൊലപാതകമാണിവിടെ നടന്നതെന്നു പോലീസിന് വ്യക്തമായിട്ടുണ്ട്. ഡിഎൻഎ പരിശോധനയും ആവശ്യമായി വന്നേക്കാം.