190 കുപ്പി മദ്യവുമായി ഒരാൾ അറസ്റ്റിൽ
1596178
Wednesday, October 1, 2025 5:51 AM IST
കൊല്ലം: വീട്ടിലും സ്കൂട്ടറിലുമായി സൂക്ഷിച്ചിരുന്ന 190 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കോയിക്കൽ വീട്ടിൽ ശ്രീരാജ് (39) ആണ് അറസ്റ്റിലായത്.
95 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.ഓച്ചിറ കാളകെട്ട് ഉത്സവം അടുത്ത ദിവസങ്ങളിലെ ഡ്രൈ ഡേ എന്നിവയുമായി ബന്ധപ്പെട്ട് വൻതുകയ്ക്ക് വിൽക്കുന്നതിനായാണ് ഇയാൾ മദ്യം ശേഖരിച്ച് വച്ചത്.സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തവേയാണ് ശ്രീരാജ് പിടിയിലായത്. തുടർന്ന് വീട്ടിലും പരിശോധന നടത്തിയപ്പോൾ കൂടുതൽ മദ്യകുപ്പികൾ കണ്ടെടുക്കുകയായിരുന്നു.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ജി. രഘുവി െ ന്റ നേതൃത്യത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോപകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.