എം. സുന്ദരേശൻ പിള്ളയെ അനുസ്മരിച്ചു
1595921
Tuesday, September 30, 2025 6:52 AM IST
ചാത്തന്നൂർ: ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കെഎസ്എസ്പി എ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം. സുന്ദരേശൻ പിള്ളയുടെ രണ്ടാം ചരമവാർഷികത്തിൽ കെഎസ്എസ്പിഎ അനുസ്മരണ സമ്മേളനം നടത്തി. ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാത്തന്നൂരിൽ അനുസ്മരണം സംഘടിപ്പിച്ചത്.
ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം ബി.സതീശൻ ഉദ്ഘാടനം ചെയ്തു. കെ . എസ്. വിജയകുമാർ , എൽ. ശിവപ്രസാദ്, എം. എ. മജീദ്, സി. വൈ. റോയ്, തിങ്കൾ രാജ്, ചന്ദ്രമോഹൻ ,ബേബി എന്നിവർ പ്രസംഗിച്ചു.