ഫ്ലോറൽ ഡെക്കറേഷൻ എക്സിബിഷൻ സംഘടിപ്പിച്ചു
1595694
Monday, September 29, 2025 6:15 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ മൾട്ടി ഡിസിപ്ലിനറി കോഴ്സായ ഫ്ലോറിക്കൾച്ചർ പഠിക്കുന്ന വിദ്യാർഥികൾ ഫ്ലോറൽ ഡെക്കറേഷൻ എക്സിബിഷൻ സംഘടിപ്പിച്ചു. അറുപതോളം ഇനം ഫ്ലോറൽ ഡെക്കറേഷൻസ് എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ.ഡോ. സിന്ത്യ കാതറിൻ മൈക്കിൾ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സമ്മാനദാനവും നിർവഹിച്ചു.
സുവോളജി വിദ്യാർഥിഗൗതമി ഒന്നാം സ്ഥാനവും, ഇക്കണോമിക്സ് വിദ്യാർഥി ജാൻ ലെജിൻ രണ്ടാം സ്ഥാനവും ബോട്ടണി വിദ്യാർഥി നീരജ രാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സുവോളജി വിദ്യാർഥി സഫ സദീർ, മലയാളം വിദ്യാർഥിലിബിയ സെബാസ്റ്റ്യൻ എന്നിവർ പ്രോത്സാഹന സമ്മാനാർഹരായി.
പഠിച്ച കാര്യങ്ങൾ പ്രവർത്തികമാക്കാനും, പഠനം കഴിഞ്ഞ് ജോലി നേടുവാനും സഹായിക്കുന്ന രീതിയിലുള്ള കോഴ്സുകളാണ് ബോട്ടണി നാലു വർഷ ഡിഗ്രി കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇത് ഭാവിയിൽ കുട്ടികൾക്ക് പ്രയോജനകരമാകുമെന്നും ബോട്ടണി വിഭാഗം മേധാവി ഡോ. പി.എൻ. ഷൈജു പറഞ്ഞു.