റബർ ഷീറ്റിന്റെ വിലക്കുറവ് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന്
1595914
Tuesday, September 30, 2025 6:52 AM IST
പുനലൂർ: റബർ ഷീറ്റിന്റെ വിലകുറവ് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നതായി കർഷകകോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം പൂർണമായി ടാപ്പിംഗ് സ്തംഭിച്ചതിനാൽ മാർക്കറ്റിൽ റബറിന്റെ വരവ് കുറഞ്ഞിട്ടും വിലയിടിച്ചു കൊണ്ടിരിക്കുന്ന വ്യാപാരികളെ നിലക്ക് നിർത്താൻ സർക്കാർ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിലുള്ള വില അപര്യാപ്തമായതിനാൽ ഏറെ നഷ്ടം സഹിച്ചാണ് കൈവശമുള റബർഷീറ്റ് വിൽക്കുന്നത്. വിലകുറവായതിനാൽ പലരും റബർഷീറ്റ് വിൽക്കാൻതന്നെ മടിക്കുന്നു.
സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന വില പ്രഖ്യാപിച്ച് കർഷകരെ സഹായിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആവശ്യപ്പെട്ടു.