ഭീഷണിപ്പെടുത്തിയെന്ന് പരാതി
1595695
Monday, September 29, 2025 6:15 AM IST
കുളത്തൂപ്പുഴ: വിദ്യാലയത്തിനു മുന്നിലെ പാതയില്‍ വച്ച് വീട്ടമ്മയെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി പരാതി.
കഴിഞ്ഞ ദിവസം രാവിലെ ചന്ദനക്കാവ് സ്കൂളിന് സമീപം അമിത വേഗത്തിലെത്തിയ ബൈക്ക് വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചിട്ട് കടന്നു കളയാൻ ശ്രമിച്ച റിപ്പോർട്ട് ചെയ്ത സംഭവത്തിലാണ് ബൈക്ക് യാത്രികനായ യുവാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ ഭീഷണിപെടുത്താൻ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് കുളത്തൂപ്പുഴ പോലീസ് അന്വേഷണം നടത്തി വരികയാണ്.