അഷ്ടമുടി ഉരുൾ നേർച്ച
1596169
Wednesday, October 1, 2025 5:51 AM IST
കൊല്ലം : അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഇന്ന് ആരംഭിച്ച് മൂന്നിനു സമാപിക്കും. ഇന്ന് രാത്രി ഏഴിന് നൃത്തപരിപാടി, തുടർന്ന് നാടകം - കനൽക്കാറ്റ്.നാളെ രാവിലെ 11ന് കരാക്കെ ഗാനമേള, വൈകുന്നേരം അഞ്ചിനു നടക്കുന്ന അവാർഡ് ദാന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ അവാർഡുകൾ എം. നൗഷാദ് എംഎൽഎ വിതരണം ചെയ്യും. ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി മുഖ്യപ്രഭാഷണം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. രാത്രി ഒമ്പതിന് ഉരുൾ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഏഴ് മുതൽ മൂന്നിന് രാത്രി 10 വരെ കെഎസ്ആർടിസി കൊല്ലം ചിന്നക്കട, അഞ്ചാലുംമൂട്, കൊട്ടാരക്കര, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസ് നടത്തും. ജലഗതാഗത വകുപ്പും ഉത്സവ ദിവസങ്ങളിൽ കോയിവിള, തോലു കടവ് എന്നിവിടങ്ങളിൽ നിന് അഷ്ടമുടിയിലേക്ക് സ്പെഷൽ ബോട്ടുകളും സർവീസ് നടത്തും.