ലോക വയോജന ദിനാചരണം ഇന്ന്
1596165
Wednesday, October 1, 2025 5:51 AM IST
പരവൂർ : സീനിയർ സിറ്റിസൻസ് അസോസിയേഷൻ ഇന്ന് പരവൂരിൽ ലോക വയോജന ദിനം ആചരിക്കും. 3.30ന് പരവൂർ റീജണൽ സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടിയിൽ അഭിഭാഷകനായ സുകുൾ ഖാദർ വയോജന നയവും വയോജന ക്ഷേമവും എന്ന വിഷയത്തിൽ ക്ലാസെടുക്കും.
അസോസിയേഷൻ പ്രസിഡന്റ് എൻ. ഗുരുദാസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ വയോജനങ്ങളെ ആദരിക്കും. വയോജനങ്ങളുടെ കലാപരിപാടികളും നടക്കും. എല്ലാ സഹൃദയരും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. ജയലാൽ അറിയിച്ചു.